മദ്രാസ് ഐഐടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; കടുംകൈചെയ്തത് വീട്ടില്‍നിന്നു മടങ്ങിവന്നശേഷം

ചെന്നൈ: മദ്രാസ് ഐഐടിയിലെ രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയായ എന്‍ നരേന്ദ്രകുമാര്‍ റെഡ്ഢിയാണ് മരിച്ചത്. ഇരുപത്തിമൂന്നു വയസുകാരനാണ്. കഴിഞ്ഞദിവസം സ്വദേശത്തുപോയി മാതാപിതാക്കളെ കണ്ടു വന്നശേഷമാണ് ആത്മഹത്യ.

നിര്‍ധന കുടുംബാഗമായ നരേന്ദ്രകുമാര്‍ ചെന്നൈയിലെ ഒരു എന്‍ജിഒയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഐഐടിയില്‍ പഠിക്കാന്‍ ചേര്‍ന്നത്. വീട്ടില്‍നിന്നു മടങ്ങിവന്ന ശേഷം ഹോസ്റ്റല്‍ മുറിയില്‍നിന്നു പുറത്തുവരികയോ ഇന്നലെ അത്താഴം കഴിക്കുകയോ ചെയ്തിരുന്നില്ല. ഇന്നു രാവിലെയാണ് മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പു ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി നരേന്ദ്രകുമാറിന്റെ ലാപ്‌ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News