ക്ലബ് ക്രിക്കറ്റ് മത്സരം കൂട്ടത്തല്ലില്‍ കലാശിച്ചാല്‍ എങ്ങനെയിരിക്കും; വീഡിയോ കണ്ടു നോക്കൂ

cricket-tussle

ബെര്‍മുഡ: ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെ വിക്കറ്റിനെച്ചൊല്ലി കളിക്കാര്‍ തമ്മിലടിച്ചാല്‍ എങ്ങനെയിരിക്കും. ബ്രിട്ടീഷ് ദ്വീപായ ബെര്‍മുഡയില്‍ സംഭവിച്ചതാണ്. എതിര്‍ടീമിലെ രണ്ടു കളിക്കാര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് ഇരു ടീമംഗങ്ങളും തമ്മിലുള്ള കൂട്ടയടിയില്‍ കലാശിച്ചത്.

ക്ലീവ്‌ലാന്‍ഡ് ക്രിക്കറ്റ് ക്ലബും വില്ലോകട്‌സ് ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. വില്ലോ കട്‌സിന്റെ ബാറ്റ്‌സ്മാന്‍ ജോര്‍ജ് ഒബ്രിയാന്റെ വിക്കറ്റുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്നു പിച്ചിന്റെ നടുവില്‍ തുടങ്ങിയ തര്‍ക്കം കൂട്ടയടിയിലെത്തുകയായിരുന്നു. ക്ലീവ്‌ലാന്‍ഡ് കളിക്കാരന്‍ ജേസണ്‍ ആന്‍ഡേഴ്‌സണും ഒബ്രിയാനുമാണ് ആദ്യം അടിപിടിയുണ്ടാക്കിയത്. ആന്‍ഡേഴ്‌സണെ ആജീവനാന്തം ക്ലബ് ക്രിക്കറ്റില്‍നിന്നും ഒബ്രിയാനെ ആറു കളികളില്‍നിന്നും വിലക്കി. വീഡിയോ ചുവടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here