‘യു വിൽ നെവർ നോ ജസ്റ്റ് ഹൗ മച്ച് ഐ മിസ് യു.. യു വിൽ നവർ നോ ജസ്റ്റ് ഹൗ മച്ച് ഐ കെയർ…’ മരണ സമയത്ത് ഭാര്യക്ക് പ്രണയഗാനം പാടുന്ന 92കാരന്റെ വീഡിയോ വൈറൽ

മരണത്തെ കാത്തുകിടക്കുന്ന താന്റെ ഭാര്യയുടെ ചെവിയരികിൽ നിന്ന് പാടു പാടുന്ന 92കാരന്റെ വീഡിയോ വൈറലാകുന്നു. 92കാരനായ ഹോവാർഡ് ആണ് 93കാരിയായ ഭാര്യ ലോറയുടെ ചെവിയിൽ പ്രണയഗാനം പാടാൻ അദ്ദേഹം തയ്യാറായത്. ഗാനം ആലപിക്കുന്നതിന്റെ അപൂർവ ദൃശ്യങ്ങൾ കൊച്ചുമകളായ എറിൻ സോളാരി ക്യാമറയിൽ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 1940കളിലെ പ്രണയഗാനമായ യു വിൽ നവർ നോയുടെ റോസ്‌മേരി ക്ലൂണിയുടെ വേർഷനാണ് ഹോവാർഡ് ആലപിച്ചത്. സെപ്റ്റംബർ 12നായിരുന്നു എറിൻ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here