പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ ആശ്വാസം; സ്പീക്കര്‍ക്കെതിരായ ജോര്‍ജിന്റെ ഹര്‍ജി പരിഗണിക്കും; രജിസ്ട്രിയുടെ എതിര്‍വാദം തള്ളി

കൊച്ചി: നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ ആശ്വാസം. അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിക്കെതിരായി സമര്‍പ്പിച്ച എതിര്‍വാദം തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ പി സി ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. നാളെ വാദം കേള്‍ക്കും.

പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് എംഎല്‍എയും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടനാണ് കത്തു നല്‍കിയത്. ഇതിനെതിരേ ജോര്‍ജ് നല്‍കിയ പരാതി കഴിഞ്ഞദിവസം സ്പീക്കര്‍ തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here