സ്വവര്‍ഗാനുരാഗം: പത്തുപേരെ ഐഎസ് തലയറുത്തുകൊന്നു

ദമാസ്‌കസ്: സ്വവര്‍ഗാനുരാഗികളാണെന്നാരോപിച്ചു പത്തുപേരെ ഇസ്ലാമിക് സ്റ്റേറ്റ് തലയറുത്തുകൊന്നു. സിറിയയിലെ ഹ്രീതന്‍, ഹോംസ് പ്രവിശ്യകളിലാണ് സംഭവം. പരസ്യമായാണ് ശിക്ഷ നടപ്പാക്കിയത്. ഒമ്പതു പുരുഷന്‍മാരെയും ഒരു ആണ്‍കുട്ടിയെയുമാണ് ഭീകര സംഘടന ക്രൂരതയ്ക്കിരയാക്കിയത്.

ബാഷര്‍ അല്‍ അസദിന്റെ കാലം മുതലേ സ്വവര്‍ഗാനുരാഗവും മന്ത്രവാദവും പരമോന്നത ശിക്ഷ ലഭിക്കാവുന്ന ശിക്ഷയായാണ് സിറിയയില്‍ പരിഗണിക്കപ്പെടുന്നത്. നേരത്തെയും സ്വവര്‍ഗാനുരാഗം ആരോപിച്ച് സിറിയയില്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News