സര്‍ക്കാരിന് ഇ ശ്രീധരന്റെ രൂക്ഷവിമര്‍ശനം; വിഴിഞ്ഞം പദ്ധതി കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ല; മന്ത്രിമാര്‍ക്ക് ഉദ്ഘാടനത്തിന് മാത്രമേ സമയമുള്ളൂവെന്നും ശ്രീധരന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്‍. വിഴിഞ്ഞം പദ്ധതി കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ല. വിഴിഞ്ഞം ലാഭകരമാകാന്‍ കഴിയുമോ എന്ന് സംശയമുണ്ടെന്നും ഇ ശ്രീധരന്‍ തുറന്നടിച്ചു. വല്ലാര്‍പാടത്തിന്റെ ഗതി തന്നെയാകാം വിഴിഞ്ഞത്തിനും. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ നിര്‍ദ്ദേശിച്ച രീതിയില്‍ നടപ്പാക്കാനാവില്ല. 3600 കോടി രൂപയാണ് ഇതിന് വേണ്ടി വകയിരുത്തിയത്. ഈ തുക അപര്യാപ്തമാണ്. നാടിന്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാരിന് സമയമില്ല. മന്ത്രിമാര്‍ക്ക് ഉദ്ഘാടനത്തിനും നാടമുറിക്കാനും മാത്രമേ സമയമുള്ളൂവെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News