അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ അന്തരിച്ചു; മൃതദേഹം മുംബൈയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തിക്കും

മുംബൈ: ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ നിര്യാതയായി. 66 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ടാറ്റ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മൃതദേഹം മുംബൈയില്‍നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ചെറുവയ്ക്കലുള്ള വസതിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. കായംകുളം കുമ്പംപള്ളില്‍ കുടുംബാംഗമാണ് സുനന്ദ. മകള്‍ അശ്വതി ദോര്‍ജെ മുംബൈയില്‍ അഡീഷണല്‍ പൊലീസ് കമ്മിഷണണാണ്. മരുമകന്‍: ഡോ. ഷെറിങ് ദോര്‍ജെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News