ശ്രീനഗർ: പാകിസ്ഥാനിലെ 17 പരിശീലന ക്യാമ്പുകളിൽ നിന്ന് 1150 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നെന്ന് കരസേനാ ഉദ്യോഗസ്ഥൻ. പാക് അധിനിവേശ കാശ്മീരിലെ 23 കേന്ദ്രങ്ങളിൽ നിന്ന് പരിശീലനം നേടിയ 325 തീവ്രവാദികൾ ആക്രമണത്തിന് കാത്തിരിക്കുകയാണെന്നും ലഫ്.ജനറൽ സതീഷ് ദുവ പറഞ്ഞു.
രഹസ്യന്വേഷണ വിഭാഗം നൽകിയയ വിവരമനുസരിച്ചാണ് ഇക്കാര്യങ്ങൾ പറയുന്നത്. കാശ്മീരിനെ സമാധാനത്തിന്റെ താഴ്‌വരയാക്കി നിലനിർത്തുന്നതിനായാണ് പട്ടാള നിയന്ത്രണം പിൻവലിക്കാത്തത്. നുഴഞ്ഞു കയറൽ പ്രതിരോധ ശ്രമങ്ങൾ ഇവയെ ശക്തമായി ചെറുക്കുന്നുണ്ടെന്നും ഓരോ വേനൽക്കാലത്തും അതിർത്തിയിലെ സമ്മർദ്ദം ശക്തമാകാറുണ്ടെന്നും അതിർത്തിയിലെ 15 ഓളം യൂണിറ്റുകളുടെ കമാന്റിംഗ് ഓഫീസർ കൂടിയായ സതീഷ് പറഞ്ഞു.
ഭീകരർ നിയന്ത്രണരേഖയോട് ചേർന്ന് 25 വ്യത്യസ്ത ലോഞ്ച് പാഡുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയെ ആക്രമിക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂൺ മുതൽ നടന്ന 11 നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ 19 തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here