അറഫാ സംഗമം ഇന്ന്; നാളെ പെരുന്നാൾ

വിശുദ്ധ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമമായ അറഫാ സംഗമം ഇന്ന്. സൗദിയടക്കം 165 രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ഹജ്ജ് തീർഥാടകർ ഇന്ന് അറഫ മൈതാനിയിൽ സംഗമിക്കും. ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ മെട്രോയിലും ബസുകളിലും കാൽനടയായും അറഫയിലേക്ക് തിരിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ വരവ് പൂർത്തിയായതായി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ നായിഫ് അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് 13,84,941 തീർഥാടകരാണ് എത്തിയത്. ഇവരിൽ 7,50,564 പേർ പുരുഷന്മാരും 6,34,377 പേർ വനിതകളുമാണ്.

ക്രെയിൻ ദുരന്തത്തെ തുടർന്ന് വിശുദ്ധ സ്ഥലങ്ങളിൽ സുരക്ഷാ വിഭാഗങ്ങൾ കനത്ത ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. ദുരന്തത്തിൽ പരുക്കേറ്റവർ ഹജ്ജ് നിർവഹിക്കാൻ പ്രത്യേകം വാഹനങ്ങളിൽ ഡോക്ടർമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ അറഫയിലേക്കു പുറപ്പെട്ടിട്ടുണ്ട്. ഹാജിമാർക്കുള്ള പാസ്, ഭക്ഷണ കൂപ്പൺ എന്നിവ മുൻകൂട്ടി വിതരണം ചെയ്തിരുന്നതിനാൽ തിരക്കു കണക്കിലെടുത്ത് വിശ്വാസികളിൽ പലരും നേരത്തേതന്നെ മിനായിലെത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here