സ്‌കൂളുകൾക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് സ്‌കൂളുകൾക്ക് സെപ്തംബർ 26 ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പകരമായി ഒക്ടോബർ മൂന്നിന് പ്രവൃത്തിദിനമായിരിക്കും.

ബലിപെരുന്നാൾ പ്രമാണിച്ച് 24,25 തീയതികളിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. 26ന് കൂടി അവധി നൽകണമെന്ന് ആവശ്യമുയർന്നതിനെ തുടർന്നാണിത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here