ശ്രദ്ധിക്കുക; ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ഓപ്ഷന്റെ പേരിൽ പുതിയ മാൽവെയർ

ലണ്ടൻ: മാർക്ക് സുക്കർബർഗ് പ്രഖ്യാപിച്ച ഡിസ്‌ലൈക്ക് ഓപ്ഷന്റെ പേരിൽ ഫേസ്ബുക്കിൽ പുതിയ മാൽവെയർ.

ന്യൂസ് ഫീഡിലോ, സന്ദേശത്തിലോ ഒരു ലിങ്ക് നിങ്ങൾക്ക് ലഭിച്ചാൽ സൂക്ഷിക്കണമെന്നാണ് ടെക്‌വിദഗ്ദർ പറയുന്നത്. ‘Get newly itnroduced facebook dislike button on your profile.’ എന്നായിരിക്കും ലിങ്കിൽ രേഖപ്പെടുത്തിയിരിക്കുക. ഡിസ്‌ലൈക്ക് ഓപ്ഷൻ പ്രൊഫൈലിൽ ഉൾപ്പെടുത്താനുള്ള ക്ഷണമാണെന്നും സന്ദേശത്തിൽ കാണിക്കും.

facebook-dislike-button-scam

ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സുഹൃത്തുക്കളെയും ക്ഷണിക്കാൻ ആവശ്യപ്പെടും. തുടർന്ന് അൽപ്പസമയം ഡിസ്‌ലൈക്ക് ഉൾപ്പെടുത്തുന്ന കാര്യം നടക്കുകയാണെന്ന് കാണിക്കും. എന്നാൽ ഒന്നും അവിടെ സംഭവിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. യൂസറിന്റെ വിവരങ്ങൾ ചോർത്തിയെടുക്കാനുള്ള പുതിയ മാൽവെയർ ആണെന്നാണ് സൂചനകൾ. തുടർന്നാണ് മുന്നറിയിപ്പുമായി വിദഗ്ദർ രംഗത്തെത്തിയത്.

facebook-dislike-button-scam-page

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ ഉടൻ ഡിസ്‌ലൈക്ക് ബട്ടണും എത്തുമെന്ന് കമ്പനി മേധാവി പ്രഖ്യാപിച്ചത്. ബട്ടൺ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പരീക്ഷണത്തിൽ ഉടൻ തന്നെ ബട്ടൺ ഉൾപ്പെടുത്തുമെന്നും സുക്കൻബർഗ് അറിയിച്ചിരുന്നു. അപകടങ്ങളെ കുറിച്ചും ദുരന്തങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകൾക്ക് സഹതാപമാണ് രേഖപ്പെടുത്തേണ്ടത്. അത്തരം സാഹചര്യങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താവുന്ന ഒരു ബട്ടണാണ് തന്റെ മനസിലെന്നും സുക്കൻബർഗ് ഒരു ലൈവ് ചോദ്യോത്തര പരിപാടിയിൽ സുക്കർബർഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News