ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ വാഹന പരിശോധകരുടെ കാട്ടാളത്തം? കൊല്ലത്തു വാഹനപരിശോധനയ്ക്കിടെ അഞ്ചാം ക്ലാസുകാരിക്കു ക്രൂരമര്‍ദനം

കൊല്ലം: വാഹന പരിശോധനയ്ക്കിടെ അഞ്ചുവയസുകാരിക്കു മോട്ടോര്‍ വാഹന പരിശോധനാ ഉദ്യോഗസ്ഥരുടെ മര്‍ദനം. കൊല്ലത്തു കരിക്കോടാണ് സംഭവം. കൊല്ലം – ചെങ്കോട്ട ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെയാണ് അഞ്ചാം ക്ലാസുകാരിയെ പൊലീസ് മര്‍ദിച്ചത്. ലത്തീഫ് എന്നയാളുടെ മകള്‍ക്കാണ് മര്‍ദനമേറ്റത്. നാട്ടുകാര്‍ വാഹനപരിശോധനാ ഉദ്യോഗസ്ഥരെം തടഞ്ഞു. സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്.

രാവിലെ പത്തുമണിയോടെയാണ് സംഭവം. ഹെല്‍മെറ്റ് പരിശോധനയ്ക്കായി കൈകാണിച്ചത് ലത്തീഫ് കണ്ടിരുന്നില്ല. ബൈക്ക് മുന്നോട്ടു മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പിന്നിലിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശക്തമായി അടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News