വിഴിഞ്ഞം പദ്ധതിക്ക് എൽഡിഎഫ് എതിരല്ല; എതിർക്കുന്നത് വ്യവസ്ഥകളെയെന്ന് കോടിയേരി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ എൽഡിഎഫ് എതിർക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യവസ്ഥകളിലെ ദുരൂഹതകളെയാണ് എൽഡിഎഫ് എതിർക്കുന്നത്. പദ്ധതി സംബന്ധിച്ച് മുഴുവൻ കാര്യങ്ങളും സംസ്ഥാന സർക്കാർ വെളിപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കെവി തോമസ്, ഉമ്മൻചാണ്ടി, അദാനി കൂട്ടുക്കെട്ടിലാണ് ഈ വ്യവസ്ഥകൾ രൂപപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here