കണ്ണൂര്‍: തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായി കോൺഗ്രസും, ആർഎസ്എസും തമ്മിൽ രഹസ്യ കരാറിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇതിന് ഇടനിലക്കാരായി വ്യവസായ പ്രമുഖരെ ഉപയോഗപ്പെടുത്തിയെന്നും മത നിരപേക്ഷതക്ക് ഭീഷണിയായിട്ടാണ് ഈ നീക്കത്തെ കാണുന്നതെന്നും പിണറായി പറഞ്ഞു. ആർഎസ്എസ്- കോൺഗ്രസ് നീക്കത്തെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്നും പിണറായി ആവശ്യപ്പെട്ടു.
രാജ്യത്തു ബിജെപി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ നയങ്ങളാണെന്നു പിണറായി വിജയന്‍ പറഞ്ഞു. യുപിഎയുടെ ജനവിരുദ്ധ നയങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ പിന്തുടരുകയാണെന്നും കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്കു തീറെഴുതുകയാണെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ അഴീക്കോടന്‍ ദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Get real time update about this post categories directly on your device, subscribe now.
Discussion about this post