‘ഇതുവരെ തള്ളി പറയാതിരുന്നത് മാന്യത കൊണ്ട്; നിന്റെ അത്ര വെറെ ആരെയും സഹിച്ചിട്ടുണ്ടാവില്ല’; അപർണ വിനോദിനെതിരെ പ്രിയനന്ദനൻ

ആസിഫലി ചിത്രമായ കോഹിനൂറിലെ നായിക അപർണ വിനോദിനെതിരെ സംവിധായകൻ പ്രിയനന്ദനൻ. ‘ഞാൻ ആരെയും സെറ്റിൽ നിന്റെ അത്ര സഹിച്ചിട്ടുണ്ടാവില്ല. മഹാ അഭിനയ പാഠവും മികച്ച പെരുമാറ്റവും കൊണ്ട് നീ ഞങ്ങളെ പൊറുതി മുട്ടിച്ചപ്പോൾ ഞാൻ നിന്നോട് സിനിമയിൽ നിന്ന് പോകാൻ വരെ പറഞ്ഞതാണ്. അത്രയും മികച്ച അനുഭവം തന്നിട്ടും മറ്റുള്ളവരുടെ മുന്നിൽ ഇതുവരെ തള്ളി പറയാതിരുന്നത് ഞങ്ങളുടെ മാന്യതക്കൊണ്ട് മാത്രം’ പ്രിയനന്ദനൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

നന്ദി അപർണ വിനോദ്ഫ്ള വേഴ്സ് ചാനലിലെ ഷോ;……ക്ക്ഇത്രയും വേഗം ഒരുമികച്ച നടിയായതിന്ഈ സിനിമയുടെ റിലീസ് നീ മാത്രം അറിഞ്ഞ…

Posted by Priyanandanan Tr on Tuesday, September 22, 2015

സിദ്ധാർത്ഥ് ഭരതനും വിനയ് ഫോർട്ടും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച പ്രിയനന്ദന്റെ ‘ഞാൻ നിന്നോട് കൂടെയുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് അപർണ ആദ്യമായി വെള്ളിത്തിരയിലെത്തിയത്.

ഡെയ്‌സി എന്ന കഥാപാത്രത്തെയാണ് അപർണ കോഹിനൂറിൽ അവതരിപ്പിക്കുന്നത്. വിനയ് ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന കോഹിനൂരിലൂടെ ആസിഫ് അലി സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, റിസബാവ, മാമൂക്കോയ, സുധീർ കരമന, ബിജുക്കുട്ടൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ് ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here