മലപ്പുറം സ്വദേശികളായ ഹിന്ദു യുവാക്കൾ ഐഎസിൽ ചേരാൻ ശ്രമിച്ചു; മതം മാറി; സോഷ്യൽമീഡിയ വഴി ഇരുവർക്കും ലഭിച്ചത് നിരവധി വാഗ്ദാനങ്ങൾ

കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കൊപ്പം ചേരാൻ മലപ്പുറം സ്വദേശികളായ രണ്ടു ഹിന്ദു യുവാക്കൾ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ടുകൾ. ഗൾഫിലേക്ക് ജോലിക്ക് പോയ യുവാക്കളാണ് ഐഎസിൽ ചേരാൻ ശ്രമിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് ദീപിക ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

28, 26 വയസുകാരായ യുവാക്കൾ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറിയെന്നും തുടർന്ന് സംഘത്തിനൊപ്പം ചേരാൻ സിറിയയിലേക്ക് പോകുവാനാണ് തീരുമാനിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡൽഹിയിൽ ഹിന്ദു പെൺകുട്ടിയും മതംമാറി ഐഎസിൽ ചേരാൻ ശ്രമിച്ചിരുന്നുവെന്ന് പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് കേരളത്തിൽ നിന്ന് രണ്ടു ഹിന്ദു യുവാക്കൾ ഐഎസിലേക്ക് ചേരാനായി ശ്രമിച്ചിരുന്നതെന്ന് വിവരം പുറത്തുവരുന്നത്. ഇവർ രണ്ടുപേരും വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഐഎസിൽ ചേരാൻ തീരുമാനിച്ചിരുന്നതെന്ന് ഇന്റലിജൻസ് കേന്ദ്രങ്ങൾ പറയുന്നു.

സോഷ്യൽ മീഡിയ വഴിയാണ്് യുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്തത്. നിരവധി വാഗ്ദാനങ്ങളും ഇവർക്ക് ലഭിച്ചിരുന്നു. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ വാക്കുകളിലാണ് ഇവർ ആകൃഷ്ടരായത്. ഓൺലൈനിലൂടെ ഇവരുമായി റിക്രൂട്ട് കേന്ദ്രങ്ങൾ നിരന്തരം ബന്ധപ്പെട്ടായിരുന്നു ബന്ധം സ്ഥാപിച്ചത്.

ഇവർക്ക് ഐഎസുമായുളള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് യുഎഇ അന്വേഷണ എജൻസി രണ്ടു മാസം മുമ്പേ ഇവരെ നാടുകടത്തുകയായിരുന്നു. യുഎഇ എജൻസി നൽകിയ രഹസ്യറിപ്പോർട്ടിനെ തുടർന്ന്് കേന്ദ്ര ഇന്റലിജൻസ് മലപ്പുറത്തെത്തി ഇവരെ ചോദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News