ട്രെയിനിനുള്ളില്‍ ബലാത്സംഗശ്രമം; പ്രാണരക്ഷാര്‍ഥം ഭാര്യയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പുറത്തേക്കു ചാടി

കൊല്‍ക്കത്ത: ട്രെയിനില്‍ ബലാത്സംഗശ്രമം ഉണ്ടായതിനെത്തുടര്‍ന്നു യുവതിയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി. പശ്ചിമബംഗാളിലെ ദിമാ റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. ട്രെയിനില്‍വച്ച് ഒരു സംഘം പുരുഷന്‍മാര്‍ യുവതിയെ അപമാനിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

ട്രെയിന്‍ കൊടുംവനത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ട്രെയിനില്‍നിന്നു പുറത്തുചാടിയ മൂവരെയും രജ്ഭട്കവയിവെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കണ്ടെത്തി അലിപുര്‍ദുവാര്‍ ആശുപത്രിയിലെത്തിച്ചത്. യുവതിക്കു ഗുരുതരമായ പരുക്കുണ്ട്. പന്ത്രണ്ടുപേരടങ്ങുന്ന സംഘമാണ് യുവതിയെ ട്രെയിനിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.

മഹാനന്ദ എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റിലാണ് കുടുംബം സഞ്ചരിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here