നടി ലയയ്ക്ക് അമേരിക്കയിൽ വാഹനാപകടത്തിൽ പരുക്ക്; ആരോഗ്യനില തൃപ്തികരം

ലോസ് ഏഞ്ചൽസ്: തൊമ്മനും മക്കളും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ലയയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അപകടം നടന്നയുടൻ തന്നെ ബന്ധുക്കൾ ലയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ പരുക്ക് മാത്രമേയുള്ളുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

ഡോ. ശ്രീ ഗണേഷമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട പറഞ്ഞ ലയ കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. തെലുങ്ക് ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച ലയ, ആലീസ് ഇൻ വണ്ടർലാന്റ്, ഉടയോൻ, രാഷ്ട്രം എന്നീ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News