മാമലക്കണ്ടത്തെ വിദ്യാർത്ഥി സമരം വിജയം; അധ്യാപകരെ നിയമിക്കാൻ തീരുമാനം; രേഖാമൂലം അറിയിപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ

കൊച്ചി: അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മാമലക്കണ്ടത്തെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ സമരം നടത്തുന്ന സമരം വിജയം. സ്‌കൂളിൽ ഉടൻ അധ്യാപകരെ നിയമിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവെ അറിയിച്ചു.

അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ ലീഡർ യദുകൃഷ്ണൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിനി സന്ധ്യ എന്നിവരാണ് കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നത്. അധ്യാപകരെ നിയമിക്കാനുളള തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞെങ്കിലും രേഖാമൂലമുളള അറിയിപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

രണ്ടു വർഷം മുൻപാണ് യു.പി നിലവാരത്തിൽ സ്‌കൂളിനെ നിന്ന് ഹൈസ്‌കൂളായി ഉയർത്തിയത്. അധ്യാപകരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here