ട്വിറ്ററിനെ കടത്തിവെട്ടി ഇന്‍സ്റ്റഗ്രാം; 40 കോടി സജീവ ഉപയോക്താക്കള്‍; ട്വിറ്ററിന് 8കോടി മാത്രം

സാന്‍ഫ്രാന്‍സിസ്‌കോ: 40 കോടിയിലധികം സജീവ ഉപയോക്താക്കളുമായി സോഷ്യല്‍ മുന്നില്‍ ഇന്‍സ്റ്റഗ്രാം. ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനുകളായ ഇന്‍സ്റ്റഗ്രാമും ട്വിറ്ററും തമ്മിലായിരുന്നു മത്സരം. 8 കോടി ഉപയോക്താക്കള്‍ മാത്രമാണ് നിലവില്‍ ട്വിറ്ററിന്റെ സജീവ ഉപയോക്താക്കള്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷനുകള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയ്‌ക്കൊപ്പം മത്സരിച്ച മറ്റൊരു ആപ്പ് സ്‌നാപ്ചാറ്റായിരുന്നു. ഉപയോക്താക്കള്‍ കൂടിതല്‍ സമയം ചെലവഴിക്കുന്നതിനായി ഫേസ്ബുക്ക് നിരവധി ഫീച്ചറുകള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഇറക്കി. ഇതാണ് ഇന്‍സ്റ്റഗ്രാമിന് തുണയായത്.

ഇന്‍സ്റ്റഗ്രാമിന്റെ ഉപയോക്താക്കളില്‍ മുക്കാല്‍പങ്കും അമേരിക്കയ്ക്കു പുറത്താണ്. ഏഷ്യ, യൂറോപ്പ്, ബ്രസീല്‍, ജപ്പാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഭൂരിപക്ഷം ഉപയോക്താക്കള്‍. 2012ല്‍ ഫേസ്ബുക്ക് സ്വന്തമാക്കിയതോടെയാണ് ഇന്‍സ്റ്റഗ്രാമിന്റെ കുത്തനെയുള്ള വളര്‍ച്ച തുടങ്ങിയത്. ആറായിരത്തി അഞ്ഞുറ് കോടി രൂപയ്ക്കാണ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമിനെ വാങ്ങിയത്. 2017ല്‍ പരസ്യവരുമാനത്തില്‍ മാത്രം ഇന്‍സ്റ്റഗ്രാം നേടിയത് 18,500 കോട് രൂപയിലേറെയാണ്. അതായത് 2012ല്‍ ഫേസ്ബുക്ക് വിലയിട്ടതിനേക്കാള്‍ മൂന്നിരട്ടിയാണ് ഇന്‍സ്റ്റഗ്രാമിന്റെ പരസ്യവരുമാനം.

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ രാജാക്കന്മാരാണ് ഫേസ്ബുക്ക്. വാട്‌സ്ആപ്പിന് മാത്രം 90 കോടി ഉപയോക്താക്കളുണ്ട്. ലോകത്തിലെ രണ്ടാമത്തെ പ്രമുഖ ആപ്ലിക്കേഷനാണ് മെസഞ്ചര്‍. ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഉടമയായ ഫേസ്ബുക്ക് സോഷ്യല്‍ മീഡിയ ലോകത്ത് അജയ്യരായി തുടരുന്നുവെന്ന് അര്‍ത്ഥം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News