കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചന്ദ്രശേഖരന്‍ രാജിവെച്ചു

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ആര്‍ ചന്ദ്രശേഖരന്‍ രാജിവെയ്ക്കും. രാജിക്കത്ത് വെള്ളിയാഴ്ച സമര്‍പ്പിക്കും. കോര്‍പ്പറേഷനിലെ അഴിമതി സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചന്ദ്രശേഖരന്‍ രാജിവെയ്ക്കുന്നത്. അഴിമതി സംബന്ധിച്ച കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആണ് ആര്‍ ചന്ദ്രശേഖരന്‍. കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് ആരോപണം സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News