ന്യൂയോർക്ക്: ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും ന്യൂയോർക്കിൽ. ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തുന്ന മോഡി യുഎൻ സമ്മേളനത്തിലും ജി4 രാജ്യങ്ങളുടെ ഉച്ചകോടിയിലും പങ്കെടുക്കും. രണ്ട് ദിവസത്തെ ന്യൂയോർക്ക് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി 26ന് കാലിഫോർണിയയിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് മോദി യുഎസ് സന്ദർശിക്കുന്നത്. അയർലന്റ് സന്ദർശനത്തിന് ശേഷം ന്യൂയോർക്കിൽ എത്തിയ മോഡി ആദ്യം സുസ്ഥിര വികസനം സംബന്ധിച്ച യുഎൻ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. 200 ലധികം രാജ്യങ്ങളിലെ രാഷ്ട്രതലവൻമാർ സമ്മേളനത്തിൽ പങ്കുചേരും. ജപ്പാൻ, ബ്രസീൽ, ജർമ്മനി രാഷ്ട്രതലവൻമാരുമായി ജി4 ഉച്ചകോടിയിൽ മോഡി ചർച്ച നടത്തും. യുഎൻ പുനസംഘടന സംബന്ധിച്ച കാര്യങ്ങൾ പ്രധാന ചർച്ചയാകും. തുടർന്ന് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി സമാധാന ചർച്ചകൾ മുൻനിർത്തി കൂടിക്കാഴ്ച്ച നടത്തും. കള്ളപ്പണം,തീവ്രവാദം,സൈനിക സഹകരണം എന്നിവ ചർച്ചയിൽ ഉയരും. തുടർന്ന് 26 ന് കാലിഫോർണ്ണിയ സന്ദർശനത്തിനായി ന്യൂയോർക്കിൽ നിന്ന് തിരിക്കും.
അതേസമയം, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് മോഡി അയർലന്റിന്റെ പിന്തുണ തേടി. ഇന്ത്യാ അയർലന്റ് ചർച്ചകൾക്കിടയിലാണ് നരേന്ദ്രമോഡി ഐറിഷ് പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post