ഓൺലൈൻ മരുന്നുവിൽപ്പനയിൽ വൻകുതിപ്പ്; മരുന്നുകൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഐഎംഎയുടെ മുന്നറിയിപ്പ്

തൃശൂർ: സംസ്ഥാനത്ത് ഓൺലൈൻ വിപണി വഴിയുള്ള അനധികൃത മരുന്ന് വിൽപ്പനയിൽ വൻകുതിപ്പ്. എളുപ്പവഴിയിൽ ശാരീരിക ക്ഷമതയും സൗന്ദര്യവും വർദ്ധിപ്പിക്കാമെന്ന വാഗ്ദാനത്തോടെ എത്തുന്ന മരുന്നുകൾക്കാണ് അവശ്യക്കാർ ഏറിവരുന്നത്. ഗുണനിലവാരം ഉറപ്പാക്കാതെ വിൽപ്പനയ്‌ക്കെത്തുന്ന മരുന്നുകൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

ആകർഷണീയമായ പരസ്യ വാചകങ്ങളോടെ ഓൺലൈൻ വിപണിയിലെത്തുന്ന സൗന്ദര്യ വർദ്ധക മരുന്നുകളാണ് സംസ്ഥാനത്ത് ജനപ്രിയമാവുന്നത്. നാച്ചുറൽ മെഡിസിൽ എന്ന പേരിൽ യാതൊരു പഠനങ്ങൾക്കും വിധേയമാകാതെയെത്തുന്ന മരുന്നുകൾ ചൂടപ്പം പോലെയാണ് വിറ്റുതീരുന്നത്.

ശാരീരിക ക്ഷമതാ കേന്ദ്രങ്ങൾ വഴിയും മരുന്നുകളുടെ വിപണനം വ്യാപകമാണ്. ഔഷധ നിയന്ത്രണ ചട്ടങ്ങൾക്കു പുറത്തായതിനാൽ ഇവയ്ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകാറില്ല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന മരുന്നുകൾ ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കാമെന്നാണ് വിദഗ്ധാഭിപ്രായം.

ഓൺലൈൻ വിപണി വഴിയെത്തുന്ന മരുന്നുകളുടെ അപകടത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താനൊരുങ്ങുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel