കൊച്ചി: വിമർശിക്കുന്നവരെ ബൗദ്ധികമായി എതിർക്കുന്നതിന് പകരം ശാരീരികമായി ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് പ്രശസ്ത ചിന്തകൻ കെഎസ് ഭഗവാൻ. ജനാധിപത്യം സംരക്ഷിക്കുന്നതിന് എല്ലാ മതേതര കക്ഷികളും അഭിപ്രായ വ്യത്യാസം ഒഴിവാക്കി ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പീപ്പിൾ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സംഘ്പരിവാറിന്റെ വധഭീഷണിയെ തുടർന്ന് കനത്ത സുരക്ഷയാണ് ഭഗവാന് ഏർപ്പെടുത്തിയിരിക്കുന്നത്. കെഎസ് ഭഗവാനാണ് അടുത്ത ലക്ഷ്യം എന്ന് മുന്നറിയിപ്പ് നൽകുന്ന കത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ‘മൂന്ന് പേരെ അവസാനിപ്പിച്ചു, അടുത്ത ഊഴം നിങ്ങളുടേതാണ്, പൊലീസ് സംരക്ഷണം മതിയാവുകയില്ല. നിങ്ങളുടെ സമയം കഴിഞ്ഞു. ദിവസങ്ങൾ എണ്ണിക്കോളൂ’ ഇങ്ങനെയായിരുന്നു കത്തിലെ ഉള്ളടക്കം.
കഴിഞ്ഞ ഫെബ്രുവരിയിൽ മൈസൂരുവിൽ നടന്ന പരിപാടിക്കിടെ ഭഗവദ് ഗീതയെ വിമർശിച്ചതിന് അദ്ദേഹത്തിനെതിരെ ഭീഷണിയുയർന്നിരുന്നു. കൽബുർഗിയുടെ മരണത്തിന് തൊട്ടടുത്ത ദിവസം ഭഗവാനെ ഭീഷണിപ്പെടുത്തി ട്വീറ്റ് ചെയ്ത ബജ്‌രംഗ്ദൾ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here