ബുർക്കിനഫാസോയിൽ ഇടക്കാല സർക്കാർ ഭരണം പുനസ്ഥാപിച്ചു

ആഡിസ് അബബ: പട്ടാള അട്ടിമറി നടന്ന ബുർക്കിനഫാസോയിൽ താത്കാലിക സർക്കാർ ഭരണം പുനസ്ഥാപിച്ചുവെന്ന് ഇടക്കാല പ്രസിഡന്റ് മിഷേൽ കഫാൻഡൊ. താൻ അധികാരത്തിൽ തിരിച്ചെത്തിയതായി കഫാൻഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇടക്കാല സർക്കാർ തിരിച്ചെത്തിയതായും ഇനിയുള്ള ഓരോ മിനിറ്റിലും താൻ രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടാള അട്ടിമറി നടത്തിയവരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഇവർ ബാരക്‌സുകളിലേക്ക് മടങ്ങും. നിലവിലെ പ്രശ്‌നങ്ങളെ പ്രത്യക്ഷത്തിലെങ്കിലും പരിഹരിക്കുന്നതാണ് കരാർ.

അധികാരക്കൈമാറ്റത്തിന് സാക്ഷ്യംവഹിക്കാൻ അട്ടിമറിക്ക് നേതൃത്വം കൊടുത്ത ജനറൽ ഗിൽബർട്ട് ദിയൻദെരെ എത്തി. ദീർഘകാലം രാജ്യം ഭരിച്ച ബ്ലെയ്‌സ് കമ്പോറെയെ അനുകൂലിക്കുന്നവരാണ് ദിയൻദെരയുടെ നേതൃത്വത്തിലുള്ള പ്രസിഡൻഷ്യൽ ഗാർഡ്. കഴിഞ്ഞ വർഷമുണ്ടായ ജനകീയ വിപ്ലവത്തെ തുടർന്നാണ് കമ്പോറെ പുറത്താക്കപ്പെട്ടത്. ഒരു മാസത്തിനിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിമതർ കഴിഞ്ഞയാഴ്ച അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here