വീണ്ടും കാവിവത്കരണം; സുബ്രഹ്മണ്യൻ സ്വാമിയെ ജെഎൻയു വിസിയാക്കാൻ നീക്കം

ദില്ലി: ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി നിയമിക്കാൻ നീക്കം. മാനവവിഭവശേഷി മന്ത്രാലയം സുബ്രഹ്മണ്യൻ സ്വാമിയുടെ പേരു നിർദേശിച്ചതായാണു റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹം പദവി ഏറ്റെടക്കുന്നതിനു ചില നിബന്ധനകൾ മുന്നോട്ടുവച്ചതായും സൂചനകളുണ്ട്. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം സംബന്ധിച്ചു സ്വാമിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

അതേസമയം, മന്ത്രാലത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജെഎൻയുവിലെ ഇപ്പോഴത്തെ വിസിയായ എസ്.കെ സോപോരി 2016 ജനുവരിയിൽ വിരമിക്കും.

വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളായി സംഘ്പരിവാർ അനുഭാവമുള്ളവരെ നിയമിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം നടക്കുന്നതിനിടയാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. നിലവിൽ ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരം 103 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News