താരമാക്കിയ സോഷ്യല്‍മീഡിയതന്നെ പണി കൊടുത്തു; പൊലീസുകാരനെക്കൊണ്ടു കുടപിടിപ്പിച്ച മെറിന്‍ ജോസഫിന് മൂന്നാറിലേക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ഐപിഎസ് ട്രെയിനിംഗ് കഴിയുംമുമ്പേ കൊച്ചി കമ്മീഷണറാക്കി സോഷ്യല്‍ മീഡിയ ആഘോഷിച്ച മെറിന്‍ ജോസഫിന് ഒടുവില്‍ പണി കിട്ടിയതും സോഷ്യല്‍മീഡിയ വഴിതന്നെ. സമരത്തെ നേരിടുമ്പോള്‍ പെയ്തമഴയില്‍നിന്നു രക്ഷനേടാന്‍ പൊലീസുകാരനെക്കൊണ്ടു കുട പിടിപ്പിച്ച ചിത്രം വൈറലായതോടെ പൊലീസ് ആസ്ഥാനം മെറിനു പക്വതയില്ലെന്നു വിധിയെഴുതി. പൊലീസ് എന്താണെന്നു പഠിപ്പിക്കാന്‍ ഒടുവില്‍ മെറിന് സ്ഥലംമാറ്റവുമായി. സംസ്ഥാനത്തെ ഏറ്റവും സെന്‍സിറ്റീവായ പ്രദേശങ്ങളിലൊന്നായ മൂന്നാറില്‍ എഎസ്പിയായാണ് മെറിനെ മാറ്റിയത്.

ആലുവ റൂറല്‍ എസ്പിയായിരുന്ന മെറിനെ മൂവാറ്റുപഴയിലേക്കു മാറ്റാനായിരുന്നു ആദ്യനീക്കം. എന്നാല്‍ മൂവാറ്റുപുഴക്കാരനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് മെറിനെ തിരുവനന്തപുരത്തേക്ക് എസിപിയായി മാറ്റുകയായിരുന്നു. ലോ ആന്‍ഡ് ഓര്‍ഡറില്‍ പരിശീലനം നല്‍കുകയായിരുന്നു ഉദ്ദേശം. എന്നാല്‍, തിരുവനന്തപുരത്തുവന്ന ശേഷം മെറിന്‍ വീണ്ടും വിവാദങ്ങളില്‍ പെടുകയായിരുന്നു. സമരമുഖത്ത് പൊലീസുകാരനെക്കൊണ്ടു കുട ചൂടിച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതാണ് പുതിയ നടപടിക്കു പിന്നിലെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.

തോട്ടം തൊഴിലാളി സമരത്തിലൂടെ ശ്രദ്ധേയനായ മൂന്നാര്‍ ഡിവൈഎസ്പി കെബി പ്രഫുല്ലചന്ദ്രനെ മാറ്റിയാണ് മെറിനെ നിയമിക്കുന്നത്. പ്രഫുല്ലചന്ദ്രനെ മൂവാറ്റുപുഴ ഡിവൈഎസ്പിയായി നിയമിച്ചു. തിരുവനന്തപുരത്ത് സമരത്തിനിടെ നേരത്തെ, നടന്‍ നിവിന്‍ പോളിക്കൊപ്പം നിന്ന് ഹൈബി ഈഡന്‍ എംഎല്‍എയെ കൊണ്ട് ഫോട്ടോ എടുപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം എസിപി സ്ഥാനം തെറിച്ചത്. തുടര്‍ന്നു മെറിനെ തൃക്കാക്കര എസിപിയായി നിയമിക്കാന്‍ ശിപാര്‍ശ ആഭ്യന്തരവകുപ്പിലെത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അതേസമയം, മൂന്നാര്‍ ഡിവൈഎസ്പിയുടെ ആവശ്യപ്രകാരമാണ് അദ്ദേഹത്തെ അവിടെനിന്നു സ്ഥലംമാറ്റിയതെന്നാണ് ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള വൃത്തങ്ങള്‍.

RELATED POST

മെറിന് പണിയായത് പക്വതക്കുറവോ? സോഷ്യൽമീഡിയയുടെ പ്രിയ ഐപിഎസുകാരിക്ക് ഇനി മൂന്നാറിൽ താരമാകാം

നിവിൻപോളിക്കൊപ്പമുള്ള ചിത്രത്തെക്കുറിച്ച് മെറിൻ ജോസഫ്: എത്തിക്‌സില്ലാത്ത മാധ്യമങ്ങൾ എന്തിനു വാർത്തയാക്കിയെന്നറിയില്ല; പുച്ഛം തോന്നുന്നെന്നും എഎസ്പി

യാത്രയാഘോഷിച്ച് മെറിൻ ജോസഫ് ഐപിഎസ്; മലബാറിലേക്കുള്ള ആദ്യ യാത്രയുടെ ചിത്രങ്ങളുമായി ആലുവ എഎസ്പി ഫേസ്ബുക്കിൽ

നിവിൻ പോളിയെ കണ്ടപ്പോൾ മെറിൻ ജോസഫിന് പടമെടുക്കണം; ഹൈബി ഈഡനെ ഫോട്ടോഗ്രാഫറാക്കിയ ആലുവ എഎസ്പി വീണ്ടും വിവാദത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News