മുഖ്യമന്ത്രിക്ക് എന്തിന് 5 കോടിയുടെ വാഹനം? ആത്മഹത്യ ചെയ്ത ഒരു കർഷകന്റെ കത്ത്

ഹൈദരാബാദ്: ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് കർഷകൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എഴുതിയ കത്ത് ചർച്ചയാകുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത മുഖ്യമന്ത്രിയ്ക്ക് എന്തിനാണ് 5.5 കോടിരൂപയുടെ ആഢംബര വാഹനം എന്നാണ് കത്തിലൂടെ കർഷകൻ ചോദിക്കുന്നത്. ഗോദാവരി ജില്ലയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പുകയില കർഷകൻ സിംഹാദ്രി വെങ്കിടേശ്വര റാവുവിന്റെ കത്താണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

സംസ്ഥാനത്തെ 14000ത്തിലധികം വരുന്ന കർഷകരുടെ സ്ഥിതിയും ഇതു തന്നെയാണെന്നും താൻ ആത്മഹത്യ ചെയ്യുന്നത് മറ്റ് കർഷകർക്കെങ്കിലും ഗുണം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും കത്തിൽ പറയുന്നു. 33 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് റാവു കൃഷി ആരംഭിച്ചത്. കൃഷിയിൽ വന്ന നഷ്ടവും മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനെടുത്ത ബാങ്ക് ലോൺ തിരിച്ചടക്കാൻ കഴിയാത്തതുമാണ് ആത്മഹത്യ ചെയ്യാൻ അയാളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ചന്ദ്രബാബു നായിഡു 5.5 കോടി രൂപ വിലയുള്ള വാഹനം വാങ്ങിയ സംഭവം ഏറെ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News