പ്രണയിക്കുന്നത് അത്ര വലിയ കുറ്റമാണോ? മോഡേണായ പെണ്‍കുട്ടിയെ വിവാഹംകഴിക്കേണ്ടെന്നു തീരുമാനിച്ച യുവാവിന്റെ സഹോദരനോട് ഭാര്യയുടെ ചോദ്യങ്ങള്‍

virginity-video

വിവാഹത്തിന് മുമ്പു പുരുഷനെന്തുമാകാം… പ്രണയിക്കാം, വിവാഹപൂര്‍വ ലൈംഗിക ബന്ധമാവാം… പക്ഷേ, സ്ത്രീക്ക് അതൊന്നുമായിക്കൂടെന്നുള്ള ഒരു ചിന്ത കാലാകാലങ്ങളായി വച്ചു പുലര്‍ത്തുന്ന ഒരു സമൂഹം നമ്മുടെ നാട്ടിലുണ്ട്. ഇതു ശരിയോ തെറ്റോ എന്നുള്ള ചര്‍ച്ചകളും സജീവം. ലിംഗസമത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ രണ്ടു വാദങ്ങളും ഉയര്‍ത്തുന്നവരും നിരവധി. അത്തരം ചര്‍ച്ചകളിലേക്ക് ശക്തമായ ചിന്തയാവുകയാണ് ദില്ലി പുരാനി ടാക്കീസിന്റെ വിര്‍ജിനിറ്റി എന്ന ഹ്രസ്വചിത്രം.

2012ല്‍ പ്രിയ തൂവശേരി സംവിധാനം ചെയ്ത മൈ സ്‌കേര്‍ഡ് ഗ്ലാസ് ബൗള്‍ എന്ന ഹ്രസ്വചിത്രം സ്ത്രീയുടെ ചാരിത്ര്യത്തെക്കുറിച്ചുയര്‍ത്തിയ ചിന്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് ഒരു കുടുംബപശ്ചാത്തലത്തില്‍ ഭാര്യ ഭര്‍ത്താവിനോടു നടത്തുന്ന സംസാരത്തിന്റെ ഭാവത്തിലുള്ള ഈ ഹ്രസ്വചിത്രം. വിവാഹത്തിനു മുമ്പു പെണ്‍കുട്ടിക്കുണ്ടായിരുന്ന പ്രണയബന്ധത്തിന്റെ പേരില്‍ വിവാഹാലോചന ഉപേക്ഷിക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യുകയാണ് പുരാനി ദിലി ടാക്കീസിലെ കലാകാരന്‍മാര്‍.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News