ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വാട്‌സ് ആപ്പ് ഉള്‍പ്പടെയുള്ള ടെക്സ്റ്റ് മെസേജിംഗും പഠിക്കണം; നിര്‍ദേശം മഹാരാഷ്ട്ര പരീക്ഷ ബോര്‍ഡിന്റേത്

മുംബൈ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ സന്ദേശങ്ങള്‍ അയയ്കാന്‍ പഠിക്കണം. വാട്‌സ് ആപ്പ്, ടെക്സ്റ്റ് മെസേജിംഗ് സംവിധാനങ്ങളാണ് പഠിക്കേണ്ടത്. പഠിക്കുക മാത്രമല്ല, പഠിച്ചിട്ടുണ്ടോ എന്ന് പരീക്ഷയ്ക്ക് ചോദിക്കുകയും ചെയ്യും. മഹാരാഷ്ട്ര പരീക്ഷ ബോര്‍ഡിന്റേതാണ് നിര്‍ദേശം.

ഔപചാരിക സന്ദേശങ്ങള്‍ അയയ്ക്കാനാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത്. സെപ്തംബര്‍ 17ന് ഇറങ്ങിയ ബോര്‍ഡിന്റെ മാസികയിലാണ് ഇക്കാര്യം വിശദമാക്കുന്നത്. എന്നാല്‍ ഇത് നടപ്പായിട്ടില്ല. പരീക്ഷയുടെ ഒരു ചോദ്യമായി ടെക്‌സ്റ്റ് മെസേജിംഗ് ഉള്‍പ്പെടുത്താനാണ് ബോര്‍ഡ് ആലോചിക്കുന്നത്.  ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഒന്നും തന്നെ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടില്ല. നിര്‍ദേശത്തെ ഒരു വിഭാഗം അധ്യാപകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങല്‍ ആദ്യം ഒന്‍പതാം ക്ലാസിലാണ് നടപ്പാക്കുന്നത്. തുടര്‍ന്ന് പത്താംക്ലാസിലും നടപ്പാക്കുമെന്ന് മുതിര്‍ന്ന് അധ്യാപകര്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News