കൊടുങ്ങല്ലൂർ സ്വദേശി മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു; സംഭവം ഹജ്ജ് ദുരന്തത്തിന് ശേഷം

തൃശൂർ: ഹജ്ജ് കർമ്മത്തിനിടെ കൊടുങ്ങല്ലൂർ സ്വദേശി മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു. അഴീക്കോട് വടക്കേവീട്ടിൽ മുഹമ്മദ് ആണ് മരിച്ചത്. ഇന്നലെയുണ്ടായ അപകടത്തിനു ശേഷം കേരളത്തിലെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. തങ്ങൾ അപകടത്തിൽ അകപ്പെട്ടില്ലെന്ന വിവരം മുഹമ്മദ് ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത് തുടർന്ന് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യയ്ക്കും സഹോദരിക്കും ഒപ്പം രണ്ടാം തവണയാണ് മുഹമ്മദ് തീർത്ഥാടനത്തിന് പുറപ്പെട്ടത്. ഖബറടക്കം മക്കയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News