കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് ഇടതുസഖ്യം; ബീഹാറിൽ ഇടതു പാർട്ടികൾ സഖ്യമായി മത്സരിക്കുന്നത് ഇതാദ്യം

ദില്ലി: വർഗീയതയ്ക്കും സ്വജന പക്ഷപാതത്തിനും എതിരായി മതേതതത്വത്തിന്റയും വികസനത്തിന്റെയും ബദൽ രാഷ്ട്രീയം ഉയർത്തിയാണ് ബീഹാറിൽ ഇടത് സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആറ് ഇടത് പാർട്ടികൾ ചേർന്ന സഖ്യം മുഴുവൻ സീറ്റുകളിലും മത്സരരംഗത്തുണ്ട്. കർകഷകരും തൊഴിലാളികളുമാണ് ബീഹാറിൽ ഇടത് പാർട്ടികളുടെ ശക്തി.

സിപിഐഎം, സിപിഐ, ആർഎസ്പി, ഫോർവേർഡ് ബ്ലോക്ക്, എസ്‌യുസിഐ കമ്മ്യൂണിസ്റ്റ്, സിപിഐഎംഎൽ ലിബറേഷൻ എന്നീ ആറ് ഇടത് പാർട്ടികൾ സഖ്യമായാണ് ഇത്തവണ ബീഹാറിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതാദ്യമായാണ് ബീഹാറിൽ ഇടത് പാർട്ടികൾ സഖ്യമായി മത്സരിക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്കും, ജെഡിയു ആർജെഡി കോൺഗ്രസ്സ് മഹാസഖ്യത്തിനും ബദലായി കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഇടത് സഖ്യം ജനവിധി തേടുന്നു. ബീഹാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഇടത് രാഷ്ട്രീയത്തിന് മാത്രമേ സാധ്യമാവുകയുള്ളുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.

വ്യത്യസ്ത പാർട്ടികൾ മാറി മാറി ഭരിച്ചിട്ടും പരിഹരിത്താത്ത നിരവധി വിഷയങ്ങളാണ് ബീഹാറിൽ ഇടത് പാർട്ടികൾ മുന്നോട്ട് വയ്ക്കുന്നതെന്ന ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജിദേവരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News