
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്ക് നിശ്ചലമായപ്പോൾ അത് ആഘോഷിച്ചത് ട്വിറ്ററാണ്. ഫേസ്ബുക്ക് പണിമുടക്കിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്നാണ് ഫേസ്ബുക്ക് ഡൗൺ എന്ന ഹാഷ്ടാഗിൽ പ്രചരിച്ച ട്വീറ്റുകളിൽ ഏറെയും. ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗുമായി മോഡി നടത്താനിരിക്കുന്ന ടൗൺഹാൾ മീറ്റിന് കാരണമാണ് പണിമുടക്കിന് കാരണമെന്നാണ് സോഷ്യൽമീഡിയയുടെ പരിഹാസം.
ഇന്നലെ രാത്രി 10.10ഓടെയാണ് ഫേസ്ബുക്കിന്റെ പ്രവർത്തനം സ്തംഭിച്ചത്. 10 മിനിറ്റിനു ശേഷം തകരാർ പരിഹരിച്ചിരുന്നു. ഫേസ്ബുക്കിന്റെ മൊബൈൽ ആപ്ലിക്കേഷനും പണിമുടക്കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഫേസ്ബുക്കിന്റെ പ്രവർത്തനം സ്തംഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here