ഗുരു ചേമഞ്ചേരിയുടെ കഥകളി വിദ്യാലയത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ പിടിയിൽ

കോഴിക്കോട്: കഥകളിയാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായരുടെ കഥകളി വിദ്യാലയത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ബിജെപി പ്രവർത്തകൻ വീരപ്പൻ എന്ന ബിജുവിനെയാണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ബിജുവിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്.

ഗുരു ചേമഞ്ചേരിയുടെ കൊയിലാണ്ടി പൂക്കാടുള്ള വിദ്യാലായത്തിന് നേരെയാണ് കഴിഞ്ഞ ആഴ്ച്ച ആക്രമണമുണ്ടായത്. കലാവിദ്യാലയത്തിലുണ്ടായ ആക്രമണത്തിൽ ചെണ്ട അധ്യാപകൻ അജിത് മാരാർക്കു ഗുരുതര പരുക്കേറ്റിരുന്നു. അജിത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചെണ്ട പരിശീലിക്കാനെത്തിയ 12കാരനെ തല്ലിയെന്നാരോപിച്ച് അജിത്കുമാറിനെ ഒരുസംഘം ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. അധ്യാപകന്റെ പരാതിയെ തുടർന്ന് വിദ്യാർത്ഥിയുടെ പിതാവ് ഉൾപ്പെടെ 12 പേർക്കെതിരെ കേസെടുത്തിരുന്നു.

ആർഎസ്എസിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് കലാ പ്രവർത്തനം നടത്താൻ ആലോചിച്ചിരുന്നെന്ന് ഗുരുചേമഞ്ചേരി പീപ്പിൾ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. കലയ്ക്കു വേണ്ടി മാത്രമാണ് ഈ കലാലയം തുടങ്ങിവച്ചത്. നിർത്തിയാലോ എന്നു തോന്നി. താനായിരുന്നു അവിടെയെങ്കിൽ തന്നെയും ആക്രമിച്ചിരുന്നുവെന്നു ഗുരു ചേമഞ്ചേരി പറഞ്ഞു. ആക്രമണമുണ്ടാകുമ്പോൾ ഗുരു ചേമഞ്ചേരി മുംബൈ യാത്രയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News