ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ട കാഡറ്റുകള്‍ നിയം ലംഘിച്ചു കൊണ്ടുവന്ന മൊബൈല്‍ ഫോണുകള്‍ കോണ്‍ക്രീറ്റ് കട്ടകൊണ്ട് തച്ചുടച്ചു. പരിശീലന കാലയളവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ചതിനെത്തുടര്‍ന്ന് കമാന്‍ഡിംഗ് ഓഫീസറുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണു കാഡറ്റുകള്‍ വിലയേറിയ ഐഫോണുകളും സാംസംഗ് ഫോണുകളും കോണ്‍ക്രീറ്റ് കട്ടകൊണ്ട് ഇടിച്ചുടച്ചത്. ഫോണുകള്‍ കമാന്‍ഡിംഗ് ഓഫീസറുടെ നിര്‍ദേശപ്രകാരം നശിപ്പിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയകളില്‍ ഇതോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടുകഴിഞ്ഞത്.
തായലന്‍ഡ് നാവികസേനയുടെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരിശീലനകേന്ദ്രത്തിലാണ് സംഭവം. ഇവിടെ ഓഫീസര്‍ തസ്തികയിലേക്കു പരിശീലനം നടത്തിയിരുന്നു കാഡറ്റുകളുടെ ഫോണാണ് നശിപ്പിച്ചത്. സൈനിക കമാന്‍ഡന്റിന്റെ നടപടിക്കെതിരേ ലോകമെങ്ങും വിമര്‍ശകരുമുണ്ടായി. ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കിയിട്ടുള്ളത് ലംഘിച്ചിട്ടുണ്ടെങ്കില്‍തന്നെ ഇത്തരമൊരു ശിക്ഷ ഉചിതമായില്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. നിയമം ലംഘിച്ചവരുടെ ഫോണുകള്‍ പിടിച്ചെടുത്തശേഷം പരിശീലനം കഴിയുന്ന മുറയ്ക്കു മടക്കിക്കൊടുക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നാണ് വിമര്‍ശകരുടെ വാദം.
സംഭവം വിവാദമായതോടെ ഇതു സൈനിക തീരുമാനമല്ലെന്നും പരിശീലനകേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ തീരുമാനമാണെന്നും സൈന്യം വിശദീകരിച്ചു. ഇത്തരത്തിലെ ശിക്ഷാ നടപടികള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തായ് സൈന്യത്തിന്റെ ചിന്താഗതി ആധുനീകരിക്കേണ്ട സമയമായെന്നാണ് സംഭവത്തെക്കുറിച്ചു ബാങ്കോക്ക് പോസ്റ്റ് ദിനപത്രം പ്രതികരിച്ചത്. സൈന്യത്തിന്റെ കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ ഓഫീസര്‍മാരായിരിക്കേണ്ടവര്‍ക്കു മൊബൈല്‍ ഫോണ്‍ നിഷിദ്ധമാണെന്ന വാദം വളരെ പ്രാകൃതമായി മാത്രമേ കാണാനാകൂവെന്നും പത്രം വിലയിരുത്തി. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലന്‍ഡ്. ലോകത്ത് ഇന്‍സ്റ്റഗ്രാം ചെയ്യപ്പെടുന്ന ചിത്രങ്ങളിലേറെയും തായ്‌ലന്‍ഡില്‍നിന്നാണ്. വീഡിയോ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here