ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ സ്‌പോർട്‌സ് കാർ വിപണിയിലേക്ക്

വേഗ പ്രേമികൾക്ക് ആവേശമാകാൻ ഇന്ത്യയുടെ സ്വന്തം സ്‌പോർട്‌സ് കാർ വിപണിയിലെത്തുന്നു. ലോക സ്‌പോർട്‌സ് കാർ വിപണിയിലെ വമ്പൻമാരായ ഫെറാറിക്കും, ബിഎംഡബ്ലുവിനും, ഓഡിക്കും, മെഴ്‌സിഡസിനും, വെല്ലുവിളി ഉയർത്തി റോഡുകളിൽ പറക്കാൻ ഇന്ത്യയുടെ അവന്തി തയ്യാറെടുത്തു കഴിഞ്ഞു.

തദ്ദേശീയമായി നിർമ്മിച്ച ആദ്യ സ്‌പോർട്‌സ് കാറെന്ന നേട്ടവുമായാണ് അവന്തി വിപണിയിലേക്കെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കാർ ഡിസൈനർ ദിലീപ് ഛബ്രിയ ഡിസൈൻ ചെയ്ത അവന്തി പൂനെയിൽ ഇന്നലെ അവതരിപ്പിച്ചു. 30 ലക്ഷത്തിനും നാൽപ്പതു ലക്ഷത്തിനും ഇടയിലാണ് അവന്തിയുടെ എക്‌സ്‌ഷോറൂം വില. റെഡ്, ചില്ലി റെഡ്, ഓറഞ്ച്, പിങ്ക്, മെറ്റാലിക് സിൽവർ നിറങ്ങളിലാണ് അവന്തിയുടെ ആദ്യ മോഡലുകൾ വിപണിയിലിറങ്ങുക.

ഇന്ത്യൻ റോഡുകൾക്ക് അനുകൂലമായ സ്‌പോർട്‌സ് കാറാണ് അവന്തിയെന്നാണ് ഡിസൈനർ ദലീപ് ഛബ്രിയ അവകാശപ്പെടുന്നത്. സാധാരണ സ്‌പോർട്‌സ് കാറുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ റോഡുകൾക്കനുകൂലമായ ഗ്രൗണ്ട് ക്ലിയറൻസാണ് അവന്തിയുടെ പ്രത്യേകത. അതായത് ഇന്ത്യയിലെ കുണ്ടും, കുഴിയും നിറഞ്ഞ റോഡുകളിലൂടെ അനായാസ ഡ്രൈവാണ് അവന്തി ഓഫർ ചെയ്യുന്നത്. 200 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗം. സ്റ്റാർട്ട് ചെയ്ത് 10 സെക്കൻറിനുള്ളിൽ 100 കിലോമീറ്റർ വേഗം ആർജിക്കുന്ന അവന്തിയുടെ ഹൃദയം രണ്ടു ലിറ്റർ യൂറോ ഫൈവ് പെട്രോൾ എൻജിനാണ്. 4550 മില്ലി മീറ്റർ നീളവും, 1,965 മില്ലീമിറ്റർ വീതിയിലും നിർമ്മിച്ചിരിക്കുന്ന അവന്തിയുടെ ഹൈറ്റ് 1,200 മില്ലിമീറ്ററാണ്. ലോക കാർ വിപണിയിലെ 40 ശതമാനത്തോളം കയ്യാളുന്നത് സ്‌പോർട്‌സ് കാറുകളാണ്. യുവാക്കളുടെ പ്രിയപ്പെട്ട ഈ മേഖലയിലെ പ്രധാനികൾ കാർ വിപണിയിലെ വമ്പൻമാരാണ്. ആ ശ്രേണിയിലേക്ക് ആത്മവിശ്വാസത്തോടെ തന്നെയാണ് അവന്തിയും ഗിയർ മാറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News