ആർ. ചന്ദ്രശേഖരൻ രാജിവെച്ചു; എല്ലാ കുഴപ്പങ്ങൾക്കും കാരണം അഡീ. ചീഫ് സെക്രട്ടറിയെന്ന് ചന്ദ്രശേഖരൻ

തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെച്ചു. കോർപ്പറേഷൻ എം.ഡി. കെ രതീഷിനാണ് രാജിക്കത്ത് സമർപ്പിച്ചത്. കോർപറേഷനിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജി.

കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് പിആർ രാമചന്ദ്രമേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കോർപറേഷനിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടത്. രണ്ടാഴ്ചയ്ക്കകം കേസ് സിബിഐക്ക് കൈമാറണമെന്നും കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here