കര്‍ണാടകയില്‍ സദാചാര പൊലീസിംഗ് എന്തുവില കൊടുത്തും തടയുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ; പിടിക്കപ്പെട്ടാല്‍ ജാമ്യമില്ലാത്ത കുറ്റം

ബംഗളുരു: കര്‍ണാടകയില്‍ സദാചാര പൊലീസിംഗ് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി കെ സിദ്ദരാമയ്യ. സദാചാര പൊലീസിംഗിനു പിടിക്കപ്പെട്ടാല്‍ ജാമ്യമില്ലാത്ത കുറ്റമായി പരിഗണിക്കുമെന്നും ദില്ലിയില്‍ സിദ്ദരാമയ്യ വാര്‍ത്താ ലേഖകരോടു പറഞ്ഞു.

കെ എസ് ഭഗവാനെതിരായ സംഘപരിവാറിന്റെ ഭീഷണി പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തിയവരെ ജാമ്യമില്ലാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും എങ്കില്‍ മാത്രമേ അത്തരം ചെയ്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം മതതീവ്രവാദികള്‍ക്കു നല്‍കാന്‍ വഴിയൊരുങ്ങുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here