പിസി ജോർജ്ജിന്റെ ഹർജി തള്ളി; അയോഗ്യനാക്കണമെന്ന പരാതി നിലനിൽക്കും; സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാമെന്ന സ്പീക്കറുടെ തീരുമാനത്തിനെതിരെ പിസി ജോർജ്ജ് സമർപിച്ച ഹർജി ഹൈക്കോടതി തള്ളി. സ്പീക്കറുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇടപെടാനാവില്ലെന്നും പരാതി നിയമപരമാണോയെന്ന് പരിശോധിക്കാനുള്ള അധികാരം സ്പീകർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ് ആണ് വിധി പറഞ്ഞത്. ഇതോടെ അയോഗ്യനാക്കണമെന്ന പരാതിയിൽ നടപടി തുടരും.

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നൽകിയ പരാതിയിൽ തന്റെ വാദം പോലും കേൾക്കാതെയാണ് സ്പീക്കർ മുന്നോട്ട് പോകുന്നതെന്ന് പിസി ജോർജ്ജ് ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News