വീട്ടിൽ കൊതുകിനെ ‘വളർത്തി’; ജൂഹി ചൗളയ്ക്കും അനിൽ കപൂറിനുമെതിരെ നോട്ടീസ്

മുംബൈ: പകർച്ചാ വ്യാധികൾ പടരുന്നതിനിടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നില്ല എന്ന കുറ്റത്തിന് ബോളിവുഡ് താരങ്ങളായ ജൂഹി ചൗളയ്ക്കും അനിൽ കപൂറിനും മുംബൈ മുനിസിപ്പൽ കോർപറേഷന്റെ നോട്ടീസ്. കൊതുകുവളർച്ച തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെന്ന് ചൂണ്ടികാണിച്ചാണ് കോർപ്പറേഷൻ താരങ്ങൾക്ക് നോട്ടീസ് അയച്ചത്.

മുൻസിപ്പൽ കോർപ്പറേഷൻ നിയമം 381-ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമപ്രകാരം 2000 മുതൽ 10,000 രൂപ വരെ പിഴ ചുമത്താവുന്നതാണ്. അമിതാഭ് ബച്ചൻ, ഷബാന ആസ്മി തുടങ്ങിയ നിരവധി താരങ്ങളുടെ വീട്ടിലാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എന്നാൽ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോർപ്പറേഷൻ തൃപ്തരാണ്.

താരങ്ങളുടെയും മറ്റു സെലിബ്രിറ്റികളുടെ ദില്ലിയിലെ വീടുകളിലും സമാനമായ പരിശോധനകൾ നടക്കുന്നുണ്ട്. സെപ്തംബർ 23 വരെയുള്ള കണക്കുള്ള പ്രകാരം ദില്ലിയിൽ മൂവായിരത്തിലധികം പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here