വനിതാ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിച്ചെന്ന കേസില്‍ ബ്യൂറോ ചീഫിനെതിരെ കേസ്

പനജി: സഹപ്രവര്‍ത്തകരായിരുന്നകാലത്തു തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസ്. ഗോവയിലെ ഒരു ന്യൂസ് ഏജന്‍സിയുടെ ബ്യൂറോചീഫായ രൂപേഷ് സാമന്തിനെതിരെയാണ് പനജി വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

സാമന്തിനൊപ്പം ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്തിരുന്ന രണ്ടു യുവതികളാണ് പരാതി നല്‍കിയത്. ഒരുമിച്ചു ജോലി ചെയ്യുന്ന കാലത്തു സാമന്ത് പലപ്പോഴും നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നെന്നും പിന്നീട് പലപ്പോഴും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും ബന്ധത്തിനായി നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് പരാതി. സാമന്തിനെ കസ്റ്റഡിയിലെടുക്കുമെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും പനജി ക്രൈംബ്രാഞ്ച് സൂപ്രണ്ട് കാര്‍ത്തിക് കശ്യപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News