അഴിമതിയില്‍ മുങ്ങിയ കണ്‍സ്യൂമര്‍ ഫെഡ് ഭരണ സമിതി സസ്‌പെന്‍ഡ് ചെയ്തു; സഹകരണ രജിസ്ട്രാറുടെ നടപടി അന്വേഷണത്തിന്റ ഭാഗം

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു. സഹകരണ രജിസ്ട്രാറുടേതാണ് നടപടി. അഴിമതി ആരോപണങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമാണ് നടപടി. അതേസമയം, നടപടിയെക്കുറിച്ച് അറിയില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയ് തോമസ് പ്രതികരിച്ചു. താന്‍ ആവശ്യപ്പെട്ട നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചു.

കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി കൊടികൂത്തി വാഴുകയാണെന്ന മുന്‍ മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാദം രൂക്ഷമായത്. തുടര്‍ന്ന് ടോമിന്‍ തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്നു മാറ്റാന്‍ സഹകരണ മന്ത്രി തീരുമാനിച്ചതും അതു മന്ത്രിസഭ അറിഞ്ഞില്ലെന്നുമുള്ള വിവാദങ്ങളുമുണ്ടായി. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന ഭരണ സമിതിയോഗം ജീവനക്കാര്‍ തടഞ്ഞിരുന്നു.

സഹകരണ വകുപ്പ് എറണാകുളം മേഖലാ ജോയിന്റ് രജിസ്ട്രാര്‍ക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ ഫെഡില്‍ നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കാന്‍ കഴിഞ്ഞദിവസം സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉത്തരവിട്ടിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് ക്രമക്കേടില്‍ ഇതുവരെ നടന്ന നടപടികള്‍ ഒന്നു തൃപ്തികരമല്ലെന്നും മൂന്നുമാസത്തിനകം അന്വേഷണം നടത്തി നടപടിയെടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here