ഭിന്നശേഷിയുള്ളയാളെ മര്‍ദിച്ച പി എ മാധവന്‍ എംഎല്‍എയ്‌ക്കെതിരേ അന്വേഷണം; മാധവന്‍ മര്‍ദിച്ചത് സോളാര്‍ കേസ് പ്രതിയുടെ സഹോദരനെ

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതിയായ മണിലാലിന്റെ സഹോദരന്‍ റിജേഷിനെ മര്‍ദിച്ചെന്ന കേസില്‍ മണലൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പി എ മാധവനെതിരെ അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരമന്ത്രിയാണ് ഉത്തരവിട്ടത്. നേരത്തേ അന്വേഷണം നടത്തിയെങ്കിലും പിന്നീട് മരവിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയായാണ് മാധവനെതിരായ അന്വേഷണമെന്നും സൂചനയുണ്ട്.

ഭിന്നശേഷിയുള്ളയാളാണ് റിജേഷ്. സോളാര്‍ തട്ടിപ്പു കേസിലെ മൂന്നാം പ്രതിയാണ് മണിലാല്‍. മണിലാലിനെ കേസില്‍നിന്നു രക്ഷിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മണിലാലിന്റെ സഹോദരന്‍ റിജേഷിനാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. ഈ ശബ്ദരേഖ പീപ്പിള്‍ ടിവി പുറത്തുവിട്ടതിന്റെ പിന്നാലെയായിരുന്നു എംഎല്‍എ റിജേഷിനെ മര്‍ദിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മാധവനെ കാണാന്‍ റിജേഷ് എത്തിയപ്പോഴായിരുന്നു കൈയേറ്റം. ഇതിന്റെ ദൃശ്യങ്ങളും പീപ്പിള്‍ ടിവി പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണം മരവിപ്പിച്ചെങ്കിലും ഇപ്പോള്‍ വീണ്ടൂം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിടുകയായിരുന്നു.

ഗ്രൂപ്പ് പോര് മൂത്ത തൃശൂര്‍ ജില്ലയില്‍ മാധവനെ ഒതുക്കാനാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News