ജോയ് തോമസിന് മറുപടിയുമായി കെപി അനില്‍കുമാര്‍; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; കണ്‍സ്യൂമര്‍ഫെഡില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്നും അനില്‍കുമാര്‍ പീപ്പിളിനോട്

കണ്‍സ്യൂമര്‍ഫെഡ് അഴിമതി ആരോപണത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാറിന്റെ മറുപടി. അഴിമതി ആരോപണത്തില്‍ ജോയ് തോമസിനെതിരെ നിയമനടപടി സ്വീകരിക്കും. ജോയ് തോമസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കണ്‍സ്യൂമര്‍ഫെഡില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. കമ്പ്യൂട്ടര്‍ വാങ്ങിയതില്‍ 4കോടി രൂപയുടെ അഴിമതി നടന്നുവെന്നും അനില്‍കുമാര്‍ ആരോപിച്ചു. പീപ്പിള്‍ ടിവിയുടെ ന്യൂസ് ആന്‍ഡ് വ്യൂസിലാണ് അനില്‍കുമാറിന്റെ പ്രതികരണം. കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി നടത്താന്‍ അനില്‍കുമാര്‍ പ്രേരിപ്പിച്ചു എന്നായിരുന്നു ജോയ് തോമസിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here