സിബി മലയില്‍ സംഗീത പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം സൈഗാള്‍ പാടുകയാണ് അണിയറയില്‍ ഒരുങ്ങുന്നു; ട്രെയ്‌ലര്‍ കാണാം

സൈഗാള്‍ പാടുകയാണ് എന്ന സിബി മലയില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി. ഷൈന്‍ ടോം ചാക്കോ, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ കുടുബകഥയാണ് സൈഗാള്‍ പാടുകയാണ് പറയുന്നത്. ടിഎ റസാഖ് തിരക്കഥ നിര്‍വഹിച്ച ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യ നമ്പീശനാണ് നായിക.
അന്യദേശത്ത് പോയി സംഗീതം പഠിച്ചുവന്നയാളാണ് സൈാള്‍ യൂസഫ് ഭായി എന്ന സൈഗാള്‍. തന്റെ മകനിലായിരുന്നു സംഗീതത്തെ ഉപാസിച്ച കലാകാരന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ അച്ഛന്റെ സ്വപ്‌നങ്ങളെ പൂവണിയിക്കാന്‍ മകനു കഴിഞ്ഞില്ല. ഈ പ്രമേയത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

മധുപാലാണ് ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്യുന്നത്. മുന്‍കാല നായിക സുജാത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ഹരീഷ് പെരടിയില്‍, മാസ്റ്റര്‍ ഗൗരീശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, മുരുകേഷ്, മീനാ ഗണേഷ്, രാജേഷ് ശര്‍മ്മ, ബാസിദ്, നൈഷ് എന്നിവരും പ്രധാന താരങ്ങളാണ്. റഫീഖ് അഹമ്മദ് എം. ജയചന്ദ്രന്‍ ടീമിന്റെ അഞ്ചു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News