ജാതി വോട്ടുകൾ ലക്ഷ്യമിട്ട് റാംവിലാസ് പാസ്വൻ; എൽജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ റാംവിലാസ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടി ഇന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. ജാതി വോട്ടുകൾ ലക്ഷ്യം വച്ചുള്ള സ്ഥാനാർത്ഥി പട്ടികയ്ക്കാണ് എൽജെപി രൂപം നൽകിയിരിക്കുന്നത്. പരമാവധി പിന്നോക്ക വോട്ടുകൾ പെട്ടിയിലാക്കുകയാണ് എൽജെപിയുടെ ലക്ഷ്യം.

ജെഡിയു, ആർജെഡി, കോൺഗ്രസ് മഹാസഖ്യത്തിന്റെ 97 സീറ്റുകൾ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന് നൽകിയത് മുസ്ലീം യാദവ വോട്ടുകളിൽ കണ്ണുവച്ചാണ്. നിതീഷ് കുമാറിന്റെ കുർമ്മി വിഭാഗത്തിനെ ലക്ഷ്യം വച്ചാണ് 16 സീറ്റുകൾ മഹാസഖ്യം നൽകിയത്. മറ്റു പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ 40 സീറ്റുകൾ ജെഡിയുവിന് വകയിരുത്തി. മുന്നോക്ക പിന്നോക്ക വിഭാഗങ്ങളെ ഒരുപോലെ തൃപ്തി പെടുത്താനാണ് എൻഡിഎ ശ്രമിച്ചത്.

ബ്രാഹ്മണ ബുമിഹർ രജ്പുത്ത് വിഭാഗങ്ങളുടെ വോട്ടാണ് 160 സീറ്റിലെ 65 സീറ്റുകളിൽ ബിജെപി നോട്ടമിടുന്നത്. യാദവ വിഭാഗത്തിൽ പിന്തുണ തേടി 16 സീറ്റും വകയിരുത്തി. തങ്ങളുടെ 20 സീറ്റുകളിലെ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച ഹിന്ദുസ്ഥാൻ ആവാം മോർച്ചയും ഇന്ന് മുഴുവൻ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്ന റാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിയും പിന്നോക്ക വിഭാഗങ്ങളുടെ വോട്ടാണ് ലക്ഷ്യം ഇടുന്നത്.

ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വച്ച് എൽജെപി അന്തിമ പട്ടികയിൽ മുസ്ലീം വിഭാഗങ്ങൾക്കും പ്രാധിനിത്യം നൽകുമെന്നാണ് സൂചന. എന്നാൽ മുസ്ലീം വിഭാഗത്തിന് വലിയ സ്വാധീനമുള്ള സീമാഞ്ചൽ മേഖലയിലെ 24 സീറ്റുകളിൽ മത്സരിക്കുന്ന അസാദുദീൻ ഒവൈസിയുടെ ആൾ ഇന്ത്യ മജ്ജലസി ഇത്തിഹാദ് ഉൾ മുസ്ലീമിൻ ന്യൂനപക്ഷ വോട്ടുകളിൽ ഭിന്നത ഉണ്ടാക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here