വാഹനാപകടത്തിൽ രക്തം വാർന്ന് റോഡിൽ കിടന്നയാൾക്ക് രക്ഷകനായി എംഎ ബേബി

കൊച്ചി: അജ്ഞാത വാഹനമിടിച്ച് രക്തം വാർന്ന് റോഡിൽ കിടന്നയാൾക്ക് രക്ഷകനായി മുൻ മന്ത്രി എംഎ ബേബി. കൊച്ചി ഇളംങ്ങുളത്താണ് ആരും രക്ഷിക്കാനില്ലാതെ റോഡിൽ മൃതപ്രായനായി കിടന്നയാൾക്ക് എംഎ ബേബി തുണയായത്. എംഎ ബേബി സ്വന്തം വാഹനത്തിൽ അയാളെ നഗരത്തിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. യഥാസമയം ചികിത്സ നൽകാനായത് നിർണ്ണായകമായെന്ന് ഡോക്ടർമാർ പറഞ്ഞു.

പല വാഹനങ്ങൾക്കും കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാൾ പറയുന്നു. എംഎ ബേബിയുടെ വാഹനം കൃത്യസമയത്താണ് എത്തിയതെന്നും അയാൾ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here