മിനാ ദുരന്തം; ഒരു മലയാളി കൂടി മരിച്ചു; കാണാതായവരുടെ വിശദാംശങ്ങൾ സൗദി ഇന്ന് പുറത്തുവിടും

മിനയിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. പുനല്ലൂർ സ്വദേശി സജീബ് ഹബീബിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കൊല്ലം ചിതറ സ്വദേശി സുൾഫിക്കറിന്റെ മൃതദേഹം രാവിലെ ലഭിച്ചിരുന്നു. ബന്ധുക്കൾക്ക് ഇതു സംബന്ധിച്ച വിവരം ലഭിച്ചു. സുൾഫിക്കറിന്റെ മൃതദേഹം സൗദിയിൽ ഖബറടക്കും. സുൾഫിക്കർ കുടുംബമായി സൗദിയിൽ താമസിക്കുകയായിരുന്നു. സുൾഫിക്കറിന്റെ അമ്മ ലൈലാ ബീവിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതോടെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി.

അതേസമയം, ദുരന്തത്തിൽ കാണാതായവരുടെ വിശദാംശങ്ങൾ സൗദി അറേബ്യ ഇന്ന് പുറത്തുവിടും. രാജ്യം തിരിച്ചുള്ള കണക്കുകളാവും ഇന്ന് പുറത്തുവിടുന്നത്. കാണാതായ ഇന്ത്യക്കാരുടെ എണ്ണം 20മായെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News