വില ആറര ലക്ഷം മുതൽ 13.8 ലക്ഷം വരെ; വെർടു മൊബൈലിന്റെ പുതിയ സ്മാർട്ട്‌ഫോൺ ഉടൻ

കോടീശ്വരനമാരുടെ പ്രിയഫോണായ വെർടു തങ്ങളുടെ സിഗ്‌നേചർ ടച്ച് സ്മാർട്‌ഫോണുകൾ വിപണിയിലെത്തിക്കുന്നു. ഏകദേശം 13.8 ലക്ഷം രൂപവരെ വില വരുന്ന സ്മാർട്‌ഫോൺ ശ്രേണിയാണിതെന്നാണ് ടെക്‌ലോകത്ത് നിന്നുള്ള സംസാരങ്ങൾ. GBP 6,500 up to GBP 13700 വരെയുള്ള മോഡലുകൾക്ക് ആറര ലക്ഷം മുതൽ 13.8 ലക്ഷം വരെയാണ് വില. സെപ്തംബർ 28 മുതൽ ഒക്‌ടോബർ എട്ടുവരെ കമ്പനിയുടെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിലൂടെ ഫോൺ ബുക്ക് ചെയ്യാം.
ജെറ്റ് കാഫ്, ഗാർനെറ്റ് കാഫ്, ഗ്രേപ്പ് ലിസാർഡ്, പ്യുർ ജെറ്റ് ലിസാർഡ്, ജെറ്റ് അലിഗേറ്റർ, പ്യുവർ നേവി അലിഗേറ്റർ, ക്ലൗഡേ പാരീസ്, പ്യുർ ജെറ്റ് റെഡ് ഗോൾഡ് എന്നീ ലെതർ ബോഡി വേരിയന്റുകളാണുള്ളത്. സഫൈർ ക്രിസ്റ്റൽ സ്‌ക്രീൻ സംരക്ഷണമുള്ള 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 21 മെഗാപിക്‌സൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ, 2.1 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 64ജിബി സ്റ്റോറേജ്, 3160 എംഎഎച്ച് ബാറ്ററി, ബ്ലൂടൂത്ത് 4.0. വൈഫൈ 802 തുടങ്ങിയവാണ് ഫോണിന്റെ പ്രധാനസവിശേഷതകൾ. 64ബിറ്റ് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 810 പ്രൊസ്സസർ കരുത്തുപകരും.

1998 വരെ നോക്കിയയുടെ ഉടമസ്ഥതയിലായിരുന്നു വെർടു. പിന്നീട് ഇക്യുറ്റി എന്ന കമ്പനി വെർടു ബ്രാൻഡ് വാങ്ങി. പക്ഷേ ഫോൺ നിർമ്മിക്കുന്നത് നോക്കിയ തന്നെയാണ്. ഗൾഫ് രാജ്യങ്ങളും റഷ്യയുമാണ് വെർടുവിന്റെ പ്രധാനവിപണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News