ഷൂട്ടിംഗിനിടെ ഫഹദിന് പരുക്ക്; വിശ്രമത്തിന് നിർദ്ദേശിച്ചെങ്കിലും വേണ്ടെന്ന് താരം

ഇടുക്കി: മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ ഫഹദ് ഫാസിലിന് പരുക്ക്. ഇടുക്കി ചെറുതോണിയിലെ സെറ്റിൽ വച്ച് സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സഹതാരമായ സുജിത്ത് അബദ്ധത്തിൽ ഫഹദിന്റെ കാലിൽ അടിക്കുകയായിരുന്നു.

തുടർന്ന് അൽപ്പസമയം ഷൂട്ടിംഗ് തുടർന്നെങ്കിലും പിന്നീട് അണിയറപ്രവർത്തകരുടെയും സംവിധായകന്റെയും നിർദ്ദേശപ്രകാരം ഫഹദ് ആശുപത്രിൽ പോകുകയായിരുന്നു. ഡോക്ടർമാർ രണ്ടു ദിവസത്തെ വിശ്രമത്തിന് താരത്തോട് നിർദ്ദേശിച്ചെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ചിത്രീകരണ തിരക്കുകൾ കാരണം ഫഹദ് അതിന് തയ്യാറായില്ലെന്നും സൂചനയുണ്ട്.

നവാഗതനായ ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ അനുശ്രീയാണ്‌നായിക. ചിത്രീകരണം പുരോഗമിക്കുന്ന ‘മഹേഷിന്റെ പ്രതികാരം’ നിർമ്മിക്കുന്നത് സംവിധായകൻ ആഷിക് അബുവാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന ശ്യാം പുഷ്‌കരനാണ്. ബിജിബാലിന്റേതാണ് ഈണങ്ങൾ. ഒ.പി.എം പ്രൊഡക്ഷൻസ് ഗ്യാങ്സ്റ്ററിന് ശേഷം നിർമ്മിക്കുന്ന സിനിമയാണ് മഹേഷിന്റെ പ്രതികാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here